Free shipping for orders above $69

ഊര് കാവൽ

|
Sara Joseph
|
Novel

$22.50

In stock

Book :

ഊര് കാവൽ

Author :

Sara Joseph

Publisher:

Novel

No of Pages :

206

Category :

Language :

Malayalam

ISBN :

8122610978

Malayalam

Description

ആദികാവ്യത്തിൽ വാല്മീകി പറഞ്ഞുവെച്ച മർത്ത്യകഥയെ ധർമ്മധീരനായ രാമന്റെ ചാരെ ചേർന്നു നിന്നുകൊണ്ട് ആധുനികകാലത്തും എഴുത്തുകാർ വ്യാഖ്യാനിച്ചിട്ടുണ്ട്. എന്നാൽ ഈ നോവലിൽ തന്റെ പിതാവായ ബാലിയെ വധിച്ച രാമന്റെ ധർമ്മം അധർമ്മമാണെന്നു വിശ്വസിക്കുന്ന അംഗദന്റെ ഇരുളിനെയാചമിച്ചുകൊണ്ടുള്ള അശാന്തയാത്രകളാണ്‌. രാമായണത്തിൽ സ്ത്രീയുടെ മൗനവ്യഥകൾ പുറത്തേക്കു വഴികാണാതെ ഉറവിടത്തിൽതന്നെ അലിഞ്ഞമരുന്നിടത്ത് അവരുടെ അമ്പുതറഞ്ഞ രസനയായി അംഗദൻ വരുന്നു. ധർമ്മത്തിനുവേണ്ടി ധർമ്മപത്നിയെ അഗ്നിപരീക്ഷയിലേക്കു നയിക്കുന്ന രാമന്റെ രാജധർമ്മം മനുഷ്യഹൃദയത്തിന്റെ ധർമ്മബോധത്തിനെതിരാണെന്ന് അംഗദൻ കാണുന്നു. സമുദ്രത്തിനു നടുവിലെ പാറയിൽ കൊത്തിയ ഏകാകിയുടെ പ്രാക്തനശില്പം പോലെ അംഗദൻ ഈ നോവലിൽ ഏകാന്തവിസ്മയമായി നിലകൊള്ളുന്നു. അംഗദന്റെ തപിച്ച വിരൽ തൊടുമ്പോൾ ആദികാവ്യത്തിന്റെ പരിചിതമായ താളം എങ്ങനെ പിഴക്കുന്നുവെന്ന് ഈ നോവൽ വായിച്ചു മനസ്സിലാക്കാം. എഴുത്തച്ഛന്റെ മലയാളത്തിൽ ഊര്‌ കാവൽ ഒരു പുതുവഴിയാണ്‌.

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

Send Enquiry

Request Book