Description
ലളിതവും സൗമ്യവുമായ സത്യങ്ങളാണ് അഷിതയുടെ കഥകൾ. നടക്കുന്തോറും കൂടുതൽക്കൂടുതൽ ഏകാന്തവും വിജനവുമാകുന്ന കഥാവീഥികളിലൂടെയാണ് ഈ എഴുത്തുകാരിയുടെ യാത്രകൾ. തനിക്കു മാത്രം സ്വായത്തമായ മാന്ത്രികശൈലിയിൽ മനുഷ്യന്റെ ജീവിതാവസ്ഥകളും വേവലാതികളും ഹൃദയസ്പർശിയായ കഥകളായി അഷിത അവതരിപ്പിക്കുന്നു; അവ ചൊരിയുന്ന പ്രത്യാശയുടെ പ്രകാശനാളങ്ങൾ വായനക്കാരന്റെ ഹൃദയചക്രവാളങ്ങളെ തേജോമയമാക്കുന്നു. സൂക്ഷ്മമായ ജീവിതനിരീക്ഷണവും ആഖ്യാനത്തിലെ നൈർമല്യവും സവിശേഷതകളായുള്ള ഈ കഥകൾ വായനക്കാര നു നേർക്കു പിടിച്ച കണ്ണാടിയാണ്.









Reviews
There are no reviews yet.